Sunday 30 June 2013

ഒരു പ്രവാസിയുടെ "ചെറിയ" ദീർഘനിശ്വാസം ( ഫ്രീ വിസയിൽ  നിന്നും മോചനം.)
-ആലംകോട് നസീർ 

ജീവിതത്തിന്റെ മരുപ്പച്ച തേടി ഈ പുണ്യഭൂമിയിൽ വരാൻ കാണിച്ച ധൃതി ഞാനുൾപടെ  ,ആരുടെയെക്കെയോ സ്വാർത്ഥ താല്പര്യങ്ങൾ പൂർത്തീകരിക്കാനും, ഇത്രയും നാൾ ഉണ്ടാക്കിയതിൽ നിന്നും എന്തൊക്കെയോ നഷ്ടപ്പെടാനും, എല്ലാത്തിനും ഉപരി  "ക്ഷമ" എന്താണ് എന്ന് ശരിയായി പഠിക്കാനും  വേണ്ടി ഉണ്ടായ പടച്ചവന്റെ തീരുമാനം. 

വിദ്യാഭ്യാസത്തിനും ഇരുപതു വർഷത്തെ ദുബൈ  പ്രവൃത്തി പരിചയത്തിനും ഒരു വിലയുമില്ലാതെ  അലയുമ്പോൾ തോറ്റോടാൻ ഞാൻ തയ്യാറല്ലായിരുന്നു. "ക്ഷമയുടെ നെല്ലിപ്പലക" എന്ന്  കേട്ടിട്ടേ ഉള്ളു. ഇപ്പോൾ സൗദിയിൽ  അത്  അനുഭവിച്ചു അറിഞ്ഞു. 

ഫ്രീ വിസയുടെ "ഗുണങ്ങൾ "ഇവിടെ വരുന്നത് വരെ മാത്രമേ 'ശ്രാവ്യ ദൃശ്യ് 'കല ആയി എന്നെ ഭ്രമിപ്പിചിരുന്നു ഉള്ളു എങ്കിലും "ദോഷങ്ങൾ" അതിനെക്കാളുപരി ഇവിടെ വന്നു കുറെ കാലത്തിനുള്ളിൽ അനുഭവിച്ചു തുടങ്ങി. നാട്ടിൽ വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലും സംഭവിച്ചാൽ പെട്ടെന്ന് ഓടിയെത്താൻ വരെ  അവിടെ ദുബൈയിലെപ്പോലെ കഴിയില്ല എന്ന "ഒരു മനുഷ്യാവകാശ ലംഘനം" പോലെയുള്ള സത്യം ഞാൻ അറിഞ്ഞതും ഇവിടെ വന്നിട്ടാണ്. . ആദ്യം എജെന്റിനെ കണ്ടുപിടിക്കണം. പിന്നെ കഫീൽ(അതും എജെന്റ് കനിയണം) ,പിന്നെ ജവസാത്തിൽ  കഫീൽ പോയി ശരിയാക്കണം.അങ്ങനെ പല കടമ്പകൾ.(ദുബൈയിൽ പാസ്പോർട്ടും എടുത്തു വിമാനത്താവളത്തിൽ പോയാൽ  മാത്രം മതി)

ഏതെങ്കിലും മത,സാംസ്‌കാരിക ,രാഷ്ട്രീയ,മാധ്യമ സംഘടനകളുടെ കൂടെ കുറച്ചു ദിവസം ചിലവഴിച്ചാൽ സൗദിയിൽ  നേതാവാകാം,ഫേസ് ബുക്കിലും ലോക്കൽ മാധ്യമങ്ങളിലും മുൻപന്തിയിൽ മറ്റുള്ളവരെ  കാണിക്കാം.(ഇവിടെ വന്നു എന്തെങ്കിലും ഒക്കെ  കാണിച്ചു കൂട്ടി മറ്റുള്ളവരുടെ മുമ്പിൽ  "ഷൈൻ" ചെയ്താൽ പിള്ളാരുടെ വിശപ്പ്‌ അടങ്ങില്ലല്ലോ.നാട്ടിലാണെങ്കിൽ രാഷ്ട്രീയം കളിച്ചാൽ വല്ലതും തടയും.)

സൗഹൃദം നടിച്ചു കൂടെ കൂടുന്നവരൊക്കെ ഹലാലെന്നോ ഹറാം എന്നോ ഇല്ലാതെ സ്വന്തം പോക്കറ്റ്‌ വീർപ്പിക്കാൻ വേണ്ടി മാത്രം അടുത്തു .പലരും  സ്വാർത്ഥ താല്പര്യക്കാർ മാത്രം . എന്നാൽ നല്ല മനസ്സുള്ളവരും അവർക്കിടയിൽ ഉണ്ടാവാം . ഒരു പക്ഷെ അവരുടെ സമയം,സാഹചര്യം എന്നിവ അനുവദിക്കുന്നുണ്ടാവില്ല . 

എന്റെ വിധികൊണ്ടോ ,നിയമ വ്യവസ്ഥ മാറിയത് കൊണ്ടോ ,പലരുടെയുംസ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയോ ,മാനസികമായി ആകെ തകർക്കപ്പെടുന്നത് പോലെ തോന്നി. ഭൂരിപക്ഷം പേർക്കും  ഒരു നല്ല അഭിപ്രായം പറഞ്ഞു സമാധാനിപ്പിക്കാൻ സമയം ഇല്ലായിരുന്നു "നെഗറ്റീവ് മാത്രം". പലപ്പോഴും മനസ്സിന്റെ സമനില തെറ്റുമോ എന്ന് പോലും പേടിച്ചു.   അഞ്ചു നേരത്തെ നമസ്കാരവും ഖുർആൻ വായനയും എന്റെ മനസ്സിനെ നിയന്ത്രിക്കാൻ സാധിച്ചു.കൂട്ടിനു പടച്ചവൻ മാത്രം. 
.
സൗദിയിൽ  പുതുതായി വരുന്നവർ ആരായാലും കുറെ ബുദ്ധിമുട്ടിയിട്ടെ ഇവിടുള്ള പണം അനുഭവിക്കാവു എന്ന് പഴമക്കാർ പറയും (പണ്ട് പലരും  അനുഭവിച്ചത് പോലെ ). പക്ഷെ അവർക്ക് ഈ വരുന്നവരുടെ പഴയ അനുഭവങ്ങളോ ഒന്നും അറിയണ്ട.അവരുടെ മുന്നിൽ  ഇവര പുതിയ ആൾക്കാർ . അതുകൊണ്ട് ആദ്യം അനുഭവിക്കുക.

എന്തായാലും അവരുടെ ആഗ്രഹം പോലെ തന്നെ കുറെ അനുഭവിച്ചു. ഇപ്പോൾ ആരുടെയെക്കെയോ പ്രാർത്ഥന പടച്ചവൻ  കേട്ടു, യഥാർത്ഥ സ്പോൻസർ സൗദി പൗരൻ ഒരു സഹായിപ്പോലെ കൂടെയുണ്ട്. ഫ്രീ വിസയിൽ നിന്നും ഫ്രീ ആയി സൗദിയിലെ ജീവിതം നിയമ വിധേയമായി  തുടരാൻ തന്നെ തീരുമാനിച്ചു.എല്ലാം അല്ലാഹുവിന്റെ നിശ്ചയം .

Note: (പക്ഷെ ഫ്രീ വിസ ,പുതിയ മുഖത്തിൽ ഇറങ്ങിയിട്ടുണ്ട് എന്നതാണ് വാസ്തവം)